ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Kelly Fremon Craig |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | കോമഡി/ഡ്രാമ |
ജൂഡി ബ്ലൂമിന്റെ ഇതേ പേരിലുള്ള നോവലിനെ(1970) ആസ്പദമാക്കി 2023 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കോമഡി ഡ്രാമാ ഫിലിമാണ്, ആർ യൂ ദേർ ഗോഡ്, ഇറ്റ്സ് മി മാർഗരറ്റ്.
മാർഗരറ്റ് സൈമൺ എന്ന 11 വയസ്സുകാരിയുടെ വീക്ഷണ കോണിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മാർഗരറ്റിന്റെ ക്രിസ്ത്യാനിയായ അമ്മയും ജൂതനായ അച്ഛനും പ്രണയിച്ച് വിവാഹിതരായവരാണ്. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് അവൾക്ക് പഴയ കൂട്ടുകാരേയും ചുറ്റുപാടുകളേയും ഉപേക്ഷിച്ച് മറ്റൊരു പട്ടണത്തിൽ താമസിക്കേണ്ടതായി വരുന്നു. വളർച്ചയുടേയും മാറ്റത്തിന്റേയും കാലഘട്ടത്തിൽ അവൾ അനുഭവിക്കുന്ന അന്ത:സംഘർഷങ്ങൾ താൻ കണ്ടിട്ടില്ലാത്ത, സങ്കല്പത്തിലെ ദൈവവുമായി പങ്കുവയ്ക്കുകയാണ്.
ഗൗരവമേറിയ വിഷയം നർമ്മത്തിലൂടെ കൈകാര്യം ചെയ്യുന്ന ചിത്രം സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ വേൾഡ് പ്രീമിയറിൽ പ്രദർശിപ്പിച്ച് നിരൂപകപ്രശംസ ഏറ്റുവാങ്ങിയതാണ്. ഫീൽഗുഡ് സിനിമാ പ്രേമികൾക്ക് ഇത് തീർച്ചയായും ഇഷ്ടമാവും.