ആലീസ് ഇൻ വണ്ടർലാന്റ് ( Alice In Wonderland ) 2010

മൂവിമിറർ റിലീസ് - 545

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Tim Burton
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ഫാന്റസി/അഡ്‌വെഞ്ചർ

6.4/10

ലൂയിസ് കരോളിന്റെ പ്രശസ്തമായ നോവലിനെ ആധാരമാക്കി 2010 ൽ പുറത്തിറങ്ങിയ ഫാന്റസി അഡ്വഞ്ചർ മൂവിയാണ് ആലീസ് ഇൻ വണ്ടർലാന്റ്.

വ്യാപാരിയായ ചാൾസിന്റെ ഏക മകളാണ് ആലീസ്. തീരെ ചെറുപ്പം മുതലേ അവൾ വിചിത്രമായ ചില സ്വപ്നങ്ങൾ കാണാറുണ്ട്. കോട്ടിട്ട മുയലും, ചിരിക്കുന്ന പൂച്ചയും, ഡോഡോ പക്ഷിയും നീല കമ്പിളിപ്പുഴുവും എല്ലാം അവളുടെ സ്വപ്നത്തിലെ നിത്യ സന്ദർശകരാണ്.  പിതാവിന്റെ മരണശേഷം സമ്പന്ന കുടുബത്തിലെ ഹാമിഷിന്റെ വധുവാകാൻ അമ്മയോടൊപ്പം പള്ളിയിൽ എത്തിച്ചേർന്ന ആലീസ്, താൻ സ്വപ്നത്തിൽ ദർശിച്ച മുയലിനെ കാണുന്നു. മുയലിനെ പിന്തുടർന്ന് ഒരു കുഴിയിൽ വീഴുന്ന ആലീസ് തന്റെ സ്വപ്നങ്ങളിൽ സ്ഥിരം സന്ദർശകരായ മറ്റുള്ളവരേയും കണ്ടുമുട്ടുന്നു. ഇതെല്ലാം ഒരു സ്വപ്നമാണെന്ന് അറിയാമെങ്കിലും ഇവിടെയും തനിക്ക് വിധിക്കപ്പെട്ട ഒരു ദൗത്യമുണ്ടെന്ന കാര്യം അവൾ മനസ്സിലാക്കുന്നു. അത്‌ഭുതലോകത്തിലെ മായക്കാഴ്ചകളിൽ അഭിരമിക്കാൻ വീണ്ടും ഒരു ഡിസ്നി മാജിക് കൂടി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ