ഭാഷ | തെലുങ്ക് |
സംവിധാനം | Ajay Nag |
പരിഭാഷ | സഫീർ അലി, മനോജ് കുന്നത്ത് & ഡോ. ഓംനാഥ് |
ജോണർ | ത്രില്ലർ |
കൊലക്കുറ്റം ചാർത്തി, ജയിലിൽ കഴിയുന്ന മിഖേൽ എന്ന ചെറുപ്പക്കാരൻ പെട്ടന്നൊരു സുപ്രഭാതത്തിൽ അപ്രത്യക്ഷനാവുന്നു! പൂട്ട് തകർത്തിട്ടില്ല, ജയിലഴികൾ മുറിച്ചിട്ടില്ല, ഭിത്തി തുരന്നിട്ടില്ല, ചുറ്റിനും സദാസമയം കാവലിലുള്ള പോലീസുകാരുടെയോ, മറ്റു തടവകാരുടെയോ കണ്ണിൽപ്പെട്ടിട്ടില്ല.. പിന്നെങ്ങനെ അയാൾ അതിനുള്ളിൽ നിന്നും പുറത്തു കടന്നു? വായുവിൽ അലിഞ്ഞെന്ന പോലെ അയാളെവിടെ അപ്രത്യക്ഷനായി?
ഈ വർഷമിറങ്ങി അധികമാരും ശ്രദ്ധിക്കാതെ പോയ മികച്ചൊരു തെലുഗ് മിസ്റ്ററി ത്രില്ലെർ സിനിമയാണ് “ആരംഭം”
സ്ക്രിപ്റ്റ് ആണീ സിനിമയുടെ മെയിൻ പോസിറ്റീവ്. സിനിമയിലെ പെർഫോമൻസ് ആയാലും, മേക്കിങ് ആയാലും, മറ്റ് ടെക്നിക്കൽ സംഗതികളായാലും എല്ലാം ഒരു ശരാശരി നിലവാരമേ പുലർത്തുന്നൊള്ളു സിനിമയുടെ പേസും അല്പം സ്ലോയാണ്. പക്ഷേ, കഥ നൽകുന്ന ആകാംക്ഷ കാരണം അതൊന്നും ഒരു പ്രശ്നമായി ഫീൽ ചെയ്യില്ല.
ചെറിയ രീതിയിൽ ഒരു ‘കിളി പറത്തൽ’ ഉള്ള ക്ലൈമാക്സും കൂടെ വരുന്ന ഈ സിനിമയുടെ മലയാളം പരിഭാഷ മൂവി മിററിന്റെ പ്രിയ പ്രേക്ഷകർക്ക് വേണ്ടി ഞങ്ങളിതാ സമർപ്പിക്കുന്നു.
🧾കടപ്പാട് Jaseem Jazi