ആയിരത്തിൽ ഒരുവൻ (Ayirathil Oruvan) 2010

മൂവിമിറർ റിലീസ് - 83

പോസ്റ്റർ : അതുൽ പി.വി
ഭാഷ തമിഴ്
സംവിധാനം സെൽവരാഘവൻ
പരിഭാഷ അനന്തു എ.ആർ
ജോണർ ഫാന്റസി/അഡ്‌വെഞ്ചർ/ഡ്രാമ

7.8/10

“കാലം തെറ്റിയിറങ്ങിയ വിസ്മയ ചിത്രം” സെൽവരാഘവന്റെ സംവിധാനത്തിൽ 2010 ഇൽ പുറത്തിറങ്ങിയ “ആയിരത്തിൽ ഒരുവൻ” എന്ന ഫാന്റസി ചിത്രത്തിന് ഏറ്റവും ചേരുന്ന വിശേഷണം ഇത് തന്നെയാണ്. മണ്മറഞ്ഞുപോയി എന്ന് കരുതപ്പെടുന്ന ചോളവംശത്തെ തേടിയുള്ള ഒരു സംഘത്തിന്റെ അതിശയിപ്പിക്കുന്ന സാഹസിക യാത്രയും, നൂറ്റാണ്ടുകളായി മനസ്സിൽ സൂക്ഷിക്കപ്പെടുന്ന വംശവെറിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഓരോ രംഗങ്ങളും സംവിധായകൻ സെൽവരാഘവൻ വളരെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം റിലീസ് സമയത്ത് വലിയ പരാജയം നേരിടുകയും വർഷങ്ങൾക്കിപ്പുറം വാഴ്ത്തപ്പെടുകയും ചെയ്യുകയായിരുന്നു. സിനിമയുടെ ജീവശ്വാസമെന്ന് വിശേഷിപ്പിക്കാവുന്ന ഘടകങ്ങൾ ചോളരാജാവായി വേഷമിട്ട R. പാർത്ഥിപന്റെ അതിഗംഭീര പ്രകടനവും, GV പ്രകാശ് കുമാറിന്റെ മാസ്മരികമായ പശ്ചാത്തല സംഗീതവുമാണ്. ശ്രീലങ്കൻ ആഭ്യന്തരകലാപത്തിലെ തമിഴ് ഗറില്ല പോരാട്ടത്തലവൻ പുലി പ്രഭാകരന്റെ അവസാന നിമിഷങ്ങളാണ് ചിത്രത്തിൽ പാർത്ഥിപന്റെ കഥാപാത്രത്തിലേക്ക് സംവിധായകന് പ്രചോദനമായത്. കൊറോണ അടച്ചുപൂട്ടലിനു ശേഷം ഈ ചിത്രം വീണ്ടും തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ റീ റിലീസ് ചെയ്യപ്പെട്ടിരുന്നു. ആയിരത്തിൽ ഒരുവന്റെ രണ്ടാംഭാഗം സംവിധായകൻ ഒഫീഷ്യലായി പ്രഖ്യാപിച്ചതും ഇക്കൊല്ലമായിരുന്നു. പഴയ തഞ്ചാവൂർ തമിഴിലെ പിടികിട്ടായ്മകളാണ് ഇന്നും പലർക്കും ഈ സിനിമയോടുള്ള താൽപ്പര്യ കുറവിനുള്ള പ്രധാന കാരണം. അതുല്യ സംവിധായകൻ സെൽവരാഘവന്റെ ജന്മദിനത്തിൽ ഈ വിസ്മയ ചിത്രത്തിന്റെ മലയാള പരിഭാഷ മൂവിമിറർ നിങ്ങളിലേക്കെത്തിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ