ആക്റ്റ്സ് ഓഫ് വെൻജൻസ് (Acts of Vengence) 2017

മൂവിമിറർ റിലീസ് - 214

പോസ്റ്റർ : ശ്രീജിത്ത്‌ ബോയ്ക
ഭാഷ ഇംഗ്ലീഷ്
സംവിധാനം Isaac Florentine
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക
ജോണർ ആക്ഷൻ/ക്രൈം/ത്രില്ലെർ

6.0/10

2017 ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ആക്റ്റ്സ് ഓഫ് വെൻജൻസ്. വാക്കുകൾ കൊണ്ട് അമ്മാനമെടുന്ന ഫ്രാങ്ക് വലേറ എന്ന പേരുകേട്ട വകീലിന്റെ ഭാര്യയും മകളും ഒരു രാത്രി കൊല്ലപ്പെട്ടന്നു. തന്റെ പിഴവ് മൂലമാണ് അവർ മരണപ്പെട്ടത് എന്ന് ചിന്ത അയാളെ ലക്ഷ്യബോധമില്ലാതെ ജീവിക്കാൻ പ്രേരിപ്പിക്കിന്നു. പ്രായശ്ചിത്തം എന്നോണം അയാൾ സ്വയം ശിക്ഷിക്കാൻ തീരുമാനിക്കുന്നു. പക്ഷെ യഥാർത്ഥ കൊലയാളി ഒന്നുമറിയാത്തത് പോലെ സ്വന്തന്ത്രമായി ജീവിക്കുമ്പോൾ താൻ സ്വയം ശിക്ഷ ഏറ്റുവാങ്ങുന്ന ഔചിത്യം അയാളുടെ മുന്നിൽ ഒരു ചോദ്യ ചിഹ്നമാകുന്നു. യഥാർത്ഥ കൊലയാളിയെ കണ്ട് പിടിക്കാനുള്ള വ്യഗ്രത അയാളിൽ ഉടലെടുക്കുന്നു. കൊലപാതകിയെ കണ്ടെത്തും വരെ തന്റെ പ്രധാന ആയുധമായ വാക്കുകൾക്ക് വിശ്രമം നൽകി അയാൾ ഒരു മൗനവൃതം സ്വീകരിക്കുന്നു. തുടർന്ന് തന്റെ ശരീരവും മനസ്സും അതിനായി പാകപ്പെടുത്തിയെടുക്കുകയും കൊലപാതകിക്കയുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്യുന്നു.

സ്പാനിഷ് ആക്ടർ എൽ മിറാച്ചി Antonio Banderas ആണ് ഫ്രാങ്ക് വലേറയായി വേഷമിടുന്നത്. അവസാനം വരെ സസ്പെൻസ് നിലനിർത്തികൊണ്ടുള്ള ഒരു ആക്ഷൻ ചിത്രമാണ് ആക്റ്റ്സ് ഓഫ് വെൻജൻസ്. കഥാസന്ദർഭം നിരവധി സിനിമകളിൽ വന്നിട്ടുണ്ടെങ്കിലും മാർക്കസ് ഔറേലിയസിന്റെ തത്വചിന്തകളുടെ അദ്ധ്യായമുൾപ്പെടുത്തിക്കൊണ്ടുള്ള അവതരണ രീതി ഈ ചിത്രത്തെ വ്യത്യസ്തപ്പെടുത്തുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ