ഭാഷ | അറബിക് |
സംവിധാനം | Tima Shomali |
പരിഭാഷ | അബ്ദുൽ മജീദ് എം പി |
ജോണർ | ഡ്രാമ |
ഷോമാലി, ഷിറിൻ കമാൽ എന്നീ സംവിധായകർ നെറ്റ്ഫ്ലിക്സിന് വേണ്ടി അണിയിച്ചൊരുക്കിയ ഒറിജിനൽ അറബിക് സീരീസാണ് അൽറവാബി സ്കൂൾ ഫോർ ഗേൾസ് എന്ന 6 എപ്പിസോഡുകളുള്ള ഈ മിനി സീരീസ്. ജോർദാനിലെ അമ്മാൻ പശ്ചാത്തലമാക്കിയാണ് ഈ ഗേൾസ് സ്കൂളിന്റെ കഥ നമ്മോടു പറയുന്നത്. കഥാപാത്രങ്ങളായി നമുക്ക് മുന്നിലെത്തുന്നത് ജോർദാനിയൻ താര സുന്ദരിമാരാണ്.
പ്രശസ്തമായ അൽറവാബി ഗേൾസ് സ്കൂളിൽ വെച്ച് കുട്ടികൾ തമ്മിൽ നടക്കുന്നൊരു വാക്ക് തർക്കം അക്രമത്തിൽ കലാശിക്കുന്നതും, അതിന്റെ പേരിൽ അക്രമിക്കപെട്ടവൾ തന്നെ പുറത്തുപോകേണ്ടി വരികയും ചെയ്യുന്നു. എന്നാൽ അവൾ പ്രതികാര ബുദ്ധിയോടെ തന്നെ അക്രമിച്ചവർക്കു നേരെ അപകടകരമായ അക്രമങ്ങളുടെ ഒരു പരമ്പര തന്നെ ആസൂത്രണം ചെയ്യുന്നതോടെ സ്ഥിതിഗതികൾ ഗുരുതരമാവുന്നു.
സ്കൂൾ കുട്ടികൾക്കിടയിൽ സൗഹൃദവും ശത്രുതയും മനോഹരമായി പറഞ്ഞുപോകുന്ന സീരിയൽ തീർച്ചയായും സീരിയൽ പ്രേമികൾക്ക് മികച്ചൊരു വിരുന്നാണ്.