ഭാഷ | ഇംഗ്ലീഷ്, ഹിന്ദി |
സംവിധാനം | രാജ് അമിത് കുമാർ |
പരിഭാഷ | പ്രവീൺ കുറുപ്പ് |
ജോണർ | ക്രൈം/ത്രില്ലെർ/റൊമാൻസ് |
സ്വവർഗരതിയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുമെന്ന കാരണത്താൻ ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിനിമ. ഉദ്ദേശിച്ച വിഷയത്തെ നേരിട്ട് മറവുകള്‍ ഒന്നും ഇല്ലാതെ അവതരിപ്പിച്ച ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആദ്യ സല്യൂട്ട്.ചിത്രം അവതരിപ്പിച്ച രണ്ടു വിഷയങ്ങള്‍ സാമൂഹികമായ ലോകത്തിലെ തന്നെ രണ്ടു വിഷയങ്ങള്‍ ആണ്. ഒന്ന് സദാചാരം മറ്റൊന്ന് തീവ്രവാദം. ഈ രണ്ടു വിഷയങ്ങളെ ആധാരമാക്കി ഉള്ള രണ്ടു കഥകള്‍ നോണ്‍-ലീനിയർ രീതിയിൽ പറയുന്നു.
ഇത്തരത്തില്‍ രണ്ടു വിഷയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് ഒന്ന് ഇന്ത്യയിലും മറ്റൊന്ന് അമേരിക്കയിലുമാണ്. ലീല ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍റെ മകളാണ്. അവള്‍ക്കു വരുന്നകല്യാണആലോചനകള്‍ എല്ലാം അവള്‍ മുടക്കുന്നു. അതിനു പിന്നില്‍ ഒരു കാരണം ഉണ്ടായിരുന്നു. യാഥാസ്ഥിക ഇന്ത്യന്‍ സമൂഹത്തില്‍ നിഷിദ്ധമായ ലെസ്ബിയന്‍ ആയിരുന്നു അവള്‍. സ്ത്രീ ശരീരത്തിന് സ്വാതന്ത്ര്യം നല്‍കാനായി കലാ സൃഷ്ടികള്‍ നടത്തുന്ന സഖി എന്ന അമേരിക്കന്‍ യുവതി ആയിരുന്നു ലീലയുടെ പ്രണയിനി. ഇതേ സമയത്ത് അമേരിക്കയില്‍ മുസ്ലീമുകള്‍ എല്ലാം തീവ്രവാദികള്‍ അല്ല എന്നും പകരം ചിലര്‍ ഖുറാനെ വളച്ചു ഓടിച്ചത് ആണെന്ന് അടിവരയിട്ടു പറയുന്ന മുസ്ലീം തത്വ ചിന്തകന്‍ ആയ ഫരീദിനെ കൊല്ലാനായി എത്തുന്ന മുഹമദ് ഹുസൈന്‍ എന്നിവരിലൂടെ ആണ് ആ കഥാ ഭാഗം പോകുന്നത്.ഇതിനൊപ്പം രണ്ടു സമൂഹത്തിലും കാണുന്ന സമാനമായ മുഖങ്ങളെയും അവതരിപ്പിക്കുന്നു.എല്ലാവര്‍ക്കും ഈ വിഷയത്തില്‍ പങ്കു ഉണ്ടെന്നുള്ളത് അടിവരയിടുന്നും ഉണ്ട്.
എന്തായാലും ഗൗരവം ഉള്ള ഈ വിഷയത്തെ മറയില്ലാതെ അവതരിപ്പിച്ചപ്പോള്‍ ക്രൂരമായ പീഡന രീതികള്‍,സെക്സ്,ന്യൂഡ് രംഗങ്ങള്‍ എന്നിവ സമൂഹം ആവശ്യപ്പെടുന്നതിലും അധികം ആയി പോയി.ഒരു പക്ഷേ ചില ചിന്തകള്‍ അങ്ങനെ ആണ്. സ്വന്തം വര്‍ഗത്തില്‍ ഉള്ള ഇണയെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്ത സദാചാര സമൂഹം വ്യക്തി സ്വാതന്ത്ര്യത്തില്‍ വിലക്കുകള്‍ ഇടുകയാണ്. അഭിമാനം സംരക്ഷിക്കാന്‍ ആയി ക്രൂരതയുടെ ഏതു അറ്റം വരെ പോകുന്ന യാഥാസ്ഥിക പിതാവിന്റെ ക്രൂരമായ മുഖം ആണ് ലീലയുടെ ജീവിതത്തില്‍. ദൈവത്തെ സംരക്ഷിക്കാന്‍ ആയി ഇറങ്ങിയ വേട്ടപ്പട്ടിയുടെ ക്രൂരതയാണ് തീവ്രവാദി ആയ മുഹമ്മദ് ഹുസൈനിലൂടെ അവതരിക്കപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തില്‍ ഉള്ള കടന്നു കയറ്റം ആയി പോയി ഈ സിനിമ നിരോധിച്ചതിലൂടെ സെന്‍സര്‍ ബോര്‍ഡ് നടത്തിയിരിക്കുന്നത്.കാരണം അത്രയും സെന്‍സിറ്റീവ് ആയ വിഷയം ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്.