അസ് ഫാർ അസ് മൈ ഫീറ്റ് വിൽ ക്യാരി മി (As Far As My Feet Will Carry Me) 2001

മൂവിമിറർ റിലീസ് - 86

പോസ്റ്റർ : അതുൽ പി.വി
ഭാഷ ജർമ്മൻ
സംവിധാനം Handy Martins
പരിഭാഷ യു എ ബക്കർ പട്ടാമ്പി, അനന്തു എ ആർ
ജോണർ ആക്ഷൻ/അഡ്‌വെഞ്ചർ/ഡ്രാമ

7.4/10

ബവേറിയൻ എഴുത്തുകാരൻ ജോസഫ് മാർട്ടിൻ ബവറുടെ നോവലിനെ ആസ്പദമാക്കി അതേ പേരിൽതന്നെ ഹാർഡി മാർട്ടിൻസിന്റെ സംവിധാനത്തിൽ 2001ഇൽ പുറത്തിറങ്ങിയ ഒരു സർവൈവൽ ജർമൻ ചിത്രമാണ് As Far as my Feet will Carry me. ക്ലമൻസ്‌ ഫോറൽ എന്ന ജർമൻ സൈനികന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ നേർസാക്ഷ്യമാണ് ചിത്രം. സോവിയറ്റ്‌ യൂണിയന്റെ പിടിയിലകപ്പെട്ട് യുദ്ധത്തടവിലാകുന്ന ഫോറൽ, അതിശൈത്യം നിറഞ്ഞ സൈബീരിയിൽ കൊടും പീഡനം സഹിച്ച് കഴിഞ്ഞു കൂടുന്നു. ഒരു വെളിച്ചം പോലെ തന്റെ മുന്നിൽ തുറന്നു കിട്ടിയ ചെറിയ അവസരം മുതലെടുത്ത് അവിടെനിന്നും രക്ഷപ്പെടൻ ഫോറൽ ശ്രമിക്കുന്നു. അസ്‌ഥി തുളയ്ക്കുന്ന…. വിരലുകൾ മുറിക്കുന്ന ഈ കൊടും തണുപ്പിനെ തോൽപ്പിച്ച് സ്വന്തം നാട്ടിൽ എന്നെങ്കിലും തിരികെ എത്താൻ സാധിക്കുമോയെന്ന് ഒരു ഉറപ്പുമില്ലാതെ, ചെറിയൊരു പ്രതീക്ഷയുടെ നാളവുമായി, ” തൻ്റെ പാദങ്ങൾ തന്നെ വഹിക്കുന്ന ദൂരം വരേക്കും” എന്ന ചിന്തയിൽ ഫോറൽ തുടങ്ങിവെക്കുന്ന അതിസാഹസികമായ പ്രയാണം കാണുന്നവന് ഹൃദ്യമായ ഒരു അനുഭവം തന്നെയാണ്. 17ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ലക്ഷക്കണക്കിന് പകർപ്പുകൾ വിറ്റഴിക്കപ്പെടുകയും ചെയ്ത ഒരു നോവൽ ആസ്പദമാക്കി പുറത്തിറങ്ങിയ ഈ ചിത്രത്തെ നോവലിന്റെ അതേ സത്ത് അതുപോലെ പ്രേക്ഷകനിലേക്ക് കൊണ്ടുവരാൻ സംവിധായകന് സാധിച്ചിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ