ഭാഷ | കൊറിയൻ |
സംവിധാനം | Choi Dong-hoon |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ആക്ഷൻ/ത്രില്ലെർ |
The Thieves ഒരുക്കിയ Choi Dong-hoon സംവിധാനം ചെയ്ത കൊറിയൻ ആക്ഷൻ ത്രില്ലർ ആണ് Assassination. കൊറിയയിലെ ജാപ്പനീസ് അധിനിവേശകാലം പശ്ചാത്തലമാക്കിയ ചിത്രത്തിൽ, ജാപ്പനീസ് സൈനികമേധാവിയെ വകവരുത്താൻ കൊറിയൻ പോരാളികൾ നടത്തുന്ന ശ്രമങ്ങൾ ഒരു ആക്ഷൻ ചിത്രത്തിനുവേണ്ട എല്ലാ സിനിമാറ്റിക് ചേരുവകളും ചേർത്ത് നന്നായി അവതരിപ്പിച്ചിരിക്കുന്നു.
വയലൻസിനുപേരുകേട്ട കൊറിയൻ സിനിമകളുടെ ഇടയിൽ Assassination വേറിട്ടുനിൽക്കുന്നത്, പഴയകാലത്തിലെ കഥ പുതിയ കാലത്തിന്റെ സാങ്കേതിക മികവുകൊണ്ടു വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരിക്കുന്നതുകൊണ്ടാണ്. അധികം വയലൻസിലേക്കു പോകാതെ ആക്ഷന് പ്രാധാന്യം നൽകി വളരെ കൈയടക്കത്തോടെ ഒരുക്കിയ ചിത്രം ദൃശ്യചാരുതയിൽ മുന്നിട്ടുനിൽക്കുന്നു.
കളക്ഷനിൽ കൊറിയൻ സിനിമാ ചരിത്രത്തിലെ എട്ടാം സ്ഥാനം ആണ് ഈ ചിത്രത്തിനുള്ളത്. 2015 ലെ കൊറിയൻ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന്. 1930 ലെ കൊറിയൻ രാഷ്ട്രീയ പശ്ചാതലമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
ആർട്ട്, ആക്ഷൻ, ക്യാമറ എല്ലാം കിടിലോൽകിടിലം. കൊറിയൻ ആക്ഷൻ സിനിമാ പ്രേമികൾ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത മികച്ച ഒരു സിനിമയാണ് Assassination.