ഭാഷ | കൊറിയൻ |
സംവിധാനം | Kim sung-su |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ആക്ഷൻ/ക്രൈം |
Innocent witness, Cold Eyes, A moment to remember എന്നീ ചിത്രങ്ങളിലൂടെ മലയാളി കൊറിയൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമായ Jung Woo-Sung ഉം, Deliver Us From Evil, You Are My Sunshine, Private Eye എന്ന് തുടങ്ങിയ ധാരാളം ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച വച്ചിട്ടുള്ള Hwang Jung-min ഉം, മാറ്റുരച്ച ഒരു മികച്ച action/crime thriller മൂവിയാണ് അസുര.
അന്നാം എന്ന സിറ്റിയിലെ ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥനായ നായകനും, തന്റെ അഴിമതികൾ മറക്കാനായി ആ പോലീസ് ഉദ്യോഗസ്ഥനെ ഉപയോഗിക്കുന്ന മേയറും, മേയറെ അധികാരത്തിൽ നിന്നും താഴെയിറക്കാനായി പരിശ്രമിക്കുന്ന മറ്റൊരു വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നായക കഥാപാത്രത്തെ Jung Woo-Sung മികച്ചതാക്കിയപ്പോൾ, എന്നും അഭിനയം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള Hwang Jung-min മികച്ചൊരു വില്ലൻ കഥാപാത്രത്തെയും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ അഭിനേതാക്കളുടെ കൂട്ടത്തിലേക്ക് Ju ji-hoon കൂടി എത്തുന്നത്തോടെ ചിത്രം ഒരു Multi-Star മൂവി ആയി മാറുന്നു.ഓരോ കൊറിയൻ സിനിമാ പ്രേമിയും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് Asura.