ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ആൻഡ്രൂ ഡൊമനിക് |
പരിഭാഷ | പ്രജി അമ്പലപ്പുഴ |
ജോണർ | ക്രൈം/ഡ്രാമ/ബയോഗ്രാഫി |
തീവെട്ടിക്കൊള്ളയിലൂടെ കുപ്രസിദ്ധി നേടിയ ജെയിംസ് ഗ്യാങിന്റെ നേതാവായ ജെസ്സി ജെയിംസിന്റെ ജീവിതത്തെ ആസ്പദമാക്കി 2007 പുറത്തിറങ്ങിയ ചിത്രമാണ് അസാസിനേഷൻ ഓഫ് ജെസ്സി ജെയിംസ് ബൈ ദി കൗവാർഡ് റോബർട്ട് ഫോർഡ്. ഇതേ പേരിൽ തന്നെയുള്ള നോവലാണ് ഈ സിനിമയ്ക്ക് സംവിധായകന് ആധാരമായത്. ചെറുപ്പം മുതൽക്കേ തന്റെ മനസ്സിൽ ഒരു വീരപരിവേഷം നേടിയിരുന്ന ജെസ്സിയുടെ കൊള്ള സംഘത്തിൽ ചേരാൻ പരിശ്രമിക്കുന്ന റോബർട്ട് എന്ന ചെറുപ്പക്കാരൻ തന്റെ ലക്ഷ്യം പൂർത്തിയാക്കി ഈ ഗ്യാങിൽ എത്തിച്ചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറഞ്ഞു പോകുന്നത്. ഒരു സമയത്ത് ക്രൂരതകൾ ആസ്വദിച്ചു നിഗൂഢ ജീവിതം നയിച്ചിരുന്ന ജെസ്സി, ഇടയ്ക്ക് മരണം മുന്നിൽ കണ്ട് പേടിച്ചു ജീവിക്കുന്ന അവസ്‌ഥയിലേക്ക് വഴിമാറുന്നു. അതുല്യ നടൻ ബ്രാഡ് പിറ്റിന്റെ കൈകളിൽ ജെസ്സി ജെയിംസ് എന്ന അഭിനയ പ്രാധാന്യമുള്ള കഥാപാത്രം സുരക്ഷിതമായിരുന്നു. ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫിയും സംഗീതവും ആരെയും പിടിച്ചിരുത്തുന്ന വിധം ആകർഷണീയമാണ്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ തിരഞ്ഞെടുത്ത ഏറ്റവും മികച്ച 100 സിനിമകളിൽ ഒന്നായിരുന്നു ഇത്. ക്രിട്ടിക്സുകളിലും ഓസ്കാർ വേദിയിലും തിളങ്ങിയ ഈ ചിത്രത്തിലെ ജെസ്സി ജെയിംസ് എന്ന കഥാപാത്രമാണ് തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പകർന്നാട്ടമായും സിനിമയായും ബ്രാഡ്പിറ്റ് തിരഞ്ഞെടുത്തത്.