ഭാഷ | ഹിന്ദി |
സംവിധാനം | സന്തോഷ് ശിവൻ |
പരിഭാഷ | ഫവാസ് തേലക്കാട് |
ജോണർ | ആക്ഷൻ/ബയോഗ്രാഫി/ഡ്രാമ |
ഇന്ത്യൻ ചരിത്രത്തിലെ തന്നെ പ്രധാന ഏട് എന്നു വിശേഷിപ്പിക്കാവുന്ന മൗര്യ സാമ്രാജ്യത്തിലെ ശക്തനായ ചക്രവർത്തി ” അശോകയുടെ” ജീവിതത്തെ ആസ്പദമാക്കി സന്തോഷ് ശിവൻ അണിയിച്ചൊരുക്കി, ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ചലച്ചിത്രമാണ് അശോക. തക്ഷശിലയിലെ ഭരണാധികാരിയായിരുന്ന അശോകയോട് അദ്ദേഹത്തിന്റെ അർധസഹോദരനായ സുസിമയ്ക്ക് ഉണ്ടാവുന്ന വ്യക്തിവിരോധം എങ്ങനെയാണ് രക്തരൂക്ഷിതമായ കലിംഗയുദ്ധത്തിലേക്ക് നായിച്ചുവെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. പല കാരണങ്ങൾ കൊണ്ടും റിലീസ് സമയത്ത് ഒരു സംസാരവിഷയം തന്നെയായിരുന്നു അശോക. പ്രശസ്‌ത ചലച്ചിത്രതാരം ജൂഹി ചൗളയും മുകേഷ് അംബാനിയുടെ സ്വാകാര്യ ഡിസൈനറും ഷാരുഖ് ഖാന്റെ ഭാര്യയും കൂടിയായ ഗൗരി ഖാനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ഫിർ ഫി ദിൽ ഹേ ഹിന്ദുസ്‌ഥാനിയെന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം SRK സന്തോഷ് ശിവൻ ടീമിന്റെ ഒരുമിക്കൽ കൂടിയായിരുന്നു. സുസിമയുടെ വേഷത്തിൽ സാക്ഷാൽ “തല” അജിത്തും നായികയായി കരീന കപൂറും എത്തിയ ഈ ചിത്രം വലിയൊരു സാമ്പത്തിക വിജയമായിരുന്നില്ല എങ്കിലും, ചലച്ചിത്ര പുരസ്കാര വേദികളിൽ മിന്നുന്ന നേട്ടങ്ങൾ കൊയ്തിരുന്നു.