ഭാഷ | കന്നഡ |
സംവിധാനം | സച്ചിൻ രവി |
പരിഭാഷ | സഫീർ അലി |
ജോണർ | അഡ്വെഞ്ചർ/ഫാന്റസി |
സാൻഡൽവുഡിൽ നിന്ന് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയിട്ടുള്ള താരങ്ങൾ നന്നേ കുറവാണെങ്കിൽ കൂടിയും ചരുങ്ങിയ സമയംകൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ രക്ഷിത് ഷെട്ടിയുടെ മികച്ചൊരു ഫാന്റസി അഡ്‌വെഞ്ചർ മൂവിയാണ് അവനെ ശ്രീമാൻ നാരായണ. സംശയങ്ങളും ദുരൂഹതകളും നിറഞ്ഞ ഒരു മായിക ലോകത്തേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന മികച്ചൊരു സൃഷ്ടി തന്നെയാണ് ഈ ചിത്രം. വലിയൊരു നിധിയും അത് മറച്ചുപിടിക്കുന്ന നാടകസംഘവും അതിനു പിന്നാലെ നടക്കുന്ന വില്ലനും അയാളുടെ സഹോദരനുമൊക്കെയായി ആകെ കുഴഞ്ഞു മറിഞ്ഞ സാഹചര്യത്തിൽ അവിടേക്ക് ഒരു പോലീസ് ഇൻസ്‌പെക്ടർ കൂടി എത്തുന്നതോടെ സംഭവവികാസങ്ങൾക്ക് കുറച്ചുകൂടി തീപിടിക്കുന്നു. അതിഗംഭീര ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ജോണി ഡെപ്പിന്റെ വിശ്വവിഖ്യാത കഥാപാത്രമായ ജാക് സ്പാരോയെ അനുസ്മരിക്കുന്ന രീതിയിലുള്ള രക്ഷിതിന്റെ ചടുലമായ പ്രകടനവും കാഴ്ചക്കാരെ “എഡ്ജ് ഓഫ് ദി സീറ്റ്” അനുഭൂതിയിലേക്ക് തള്ളിവിടുന്നുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട കന്നഡ നായകൻ രക്ഷിത് ഷെട്ടിക്ക് മൂവിമിററിന്റെ ഒരായിരം ജന്മദിനാശംസകൾ.