അരിഷദ്വർഗ്ഗ (Arishadvarga) 2019

മൂവിമിറർ റിലീസ് - 185

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ കന്നഡ
സംവിധാനം അരവിന്ദ് കമ്മത്ത്
പരിഭാഷ ഷാൻ പെരിയാൻ
ജോണർ മിസ്റ്ററി/ത്രില്ലെർ

6.8/10

“കാമം, ക്രോധം, ചതി, അത്യാഗ്രഹം, അഹങ്കാരം, അസൂയ” എന്നിങ്ങനെ മനുഷ്യ മനസ്സുകളെ മലീമസമാക്കുന്ന 6 ദോഷങ്ങളെപ്പറ്റി പുരാണങ്ങളിൽ പറയുന്നുണ്ട്. ഇവ മനുഷ്യരെ സ്വയം ദുർഗ്ഗടതയിലേക്ക് നയിക്കുന്നു. ഈയൊരു തിയറി 6പേരെ പരസ്പരം ബന്ധപ്പെടുത്തി വിവരിക്കുന്ന ഒരു കന്നഡ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 2019ഇൽ പുറത്തിറങ്ങിയ അരിഷദ്വർഗ്ഗ. നിയോ നോയിർ ടൈപ്പിൽ ആവിഷ്കരിച്ചിരിക്കുന്ന ഈ സിനിമയ്ക്ക് നിഗൂഢത നിറഞ്ഞ കെട്ടുറപ്പുള്ള മികച്ച ഒരു തിരക്കഥയുമുണ്ട്. കാമുകിയുടെ സർപ്രൈസ് ഗിഫ്റ്റ് പ്രതീക്ഷിച്ച് അവളുടെ വീട്ടിലേക്ക് വരുന്ന അനീഷ് എന്ന ചെറുപ്പക്കാരൻ വലിയൊരു കെണിയിൽ പെടുന്നത് മുതൽ ആരംഭിക്കുന്ന ഈ സിനിമ ആദ്യ കുറച്ചു സീനുകൾ കഴിയുമ്പോൾ തന്നെ ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമായി വളരെ എൻഗേജിങ് മോഡിലേക്ക് വഴി മാറും. ഒരു കൊലപാതകത്തിൽ തുടങ്ങി സങ്കീർണമായ പല വഴിത്തിരിവുകളിലേക്ക് കടന്ന് ഒരു സസ്‌പെൻസ് നിലനിർത്തിക്കൊണ്ട് തന്നെ അവസാനിക്കുന്ന ഈ ചിത്രം ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങി ഒരുപാട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ