ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Leigh Whannell |
പരിഭാഷ | മൻസൂർ മനു |
ജോണർ | Sci-Fi/ആക്ഷൻ/ത്രില്ലെർ |
2018ഇൽ പുറത്തിറങ്ങിയ ഒരു ഓസ്‌ട്രേലിയൻ മൂവിയാണ് അപ്പ്ഗ്രേഡ്. കമ്പ്യൂട്ടർ മനുഷ്യശരീരത്തിലെ നാഡീഞരമ്പുകളെ നിയന്ത്രിക്കുന്ന അവസ്‌ഥയാണ് ചിത്രം പറഞ്ഞു പോകുന്നത്. ഭാര്യയ്ക്കൊപ്പം വളരെ സന്തുഷ്ടമായ ജീവിതം ആസ്വദിച്ചു ജീവിക്കുന്ന ഗ്രേ എന്ന കഥാനായകന്റെ ജീവിതം പെട്ടെന്ന് മാറിമറിയുകയായിരുന്നു. കുറച്ചു കവർച്ചക്കാർ അയാളെയും അയാളുടെ ഭാര്യയെയും ആക്രമിക്കുന്നു. ആ സംഭവത്തിൽ ഭാര്യ മരിക്കുകയും, ഗ്രേയുടെ അരയ്ക്ക് കീഴോട്ട് തളരുകയും ചെയ്യുന്നു. ആർക്കും വേണ്ടാത്ത ജീവിതം വീൽചെയറിൽ ജീവിച്ചു തീർക്കുന്ന ഗ്രേക്ക് മുന്നിൽ പ്രതീക്ഷയായി നാഡീ ഞരമ്പുകളുടെ പ്രവർത്തനം ഏറ്റെടുക്കുന്ന ഒരു ചിപ്പ് പ്രത്യക്ഷമാകുന്നു. പുത്തൻ കരുത്തുകളുമായി ഉണർന്നെഴുന്നേൽക്കുന്ന അയാൾ തന്റെ ഭാര്യയുടെ കൊലയാളികളെ തേടിയിറങ്ങുന്നതു മുതൽ ചിത്രം നല്ലൊരു ത്രില്ലർ മൂഡിലേക്ക് വഴിമാറുന്നുണ്ട്. ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് തീർച്ചയായും ഒരു വിരുന്ന് തന്നെയാണ് ഈ ചിത്രം