അനുക്ത (Anukta) 2018

മൂവിമിറർ റിലീസ് - 30

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ കന്നഡ
സംവിധാനം Ashwath Samuel
പരിഭാഷ സി.കെ വിഷ്ണു പ്രസാദ് & ഡോ. ഓംനാഥ്‌
ജോണർ മിസ്റ്ററി/ത്രില്ലെർ

7.7/10

തുളുനാട് എന്നറിയപ്പെടുന്ന ദക്ഷിണ കർണാടകത്തിലെ ഗുട്ടിന മാനെയാണ് ഈ സിനിമയുടെ കഥാപശ്ചാത്തലം. കേരളത്തിലെ അതേ ഭൂപ്രകൃതിയും കണ്ണൂരിലെ തെയ്യക്കോലം പോലെയുള്ള ആചാരങ്ങളുമൊക്കെയായി മറ്റൊരു കേരളം എന്ന് തന്നെ പറയാം. അവിടെയുള്ള ഒരു വീട്ടിൽ ആ നാട്ടിലെ ജന്മിയുടെ മരിച്ചു പോയ ഭാര്യയുടെ ആത്മാവ് കുടികൊള്ളുന്നു എന്നൊരു വിശ്വാസം പരക്കെ ആ നാട്ടുകാർക്കുണ്ട്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട രാഷ്ട്രീയ നേതാവിന്റെ കൊലപാതകവും ആ ആത്മാവ് ചെയ്തു എന്ന് വിശ്വസിക്കാനാണ് ആ നാട്ടുകാർക്ക് താല്പര്യം.

ഈ കേസ് അന്വേഷിക്കാനാണ് സ്പെഷ്യൽ ഓഫീസറായ കാർത്തിക്കും ഭാര്യ തൻവിയും അവിടേക്ക് എത്തുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ആ വീടിനെ ചുറ്റിപറ്റി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്ന് കാർത്തിക് മനസിലാക്കുന്നു. ഒരിക്കൽ അന്വേഷണത്തിന്റെ ഭാഗമായി അയാൾക്ക് പുറത്ത് പോകേണ്ടി വരുന്ന സമയത്ത്, തൻവിക്ക് കിട്ടുന്ന ഒരു കൊറിയറിൽ നിന്ന് കഥാഗതി അപ്പാടെ മാറുകയാണ് തുടർന്ന് നടക്കുന്ന കാര്യങ്ങളാണ് ഈ സിനിമയെ തീർത്തും ഒരു ത്രില്ലർ മൂഡിലേക്ക് കൊണ്ടുപോകുന്നത്. ഒരു ത്രില്ലർ ചലച്ചിത്ര പ്രേമിയെ ഒരിക്കലും ഈ സിനിമ നിരാശരാക്കില്ല…

അഭിപ്രായങ്ങൾ പങ്കുവെക്കാൻ