അനകോണ്ട
(Anaconda) 1997

മൂവി മിറർ റിലീസ് • 391
ഭാഷ ഇംഗ്ലീഷ്
സംവിധാനം Luis Llosa
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ അഡ്വെഞ്ചർ
Rating IMDb 4.9/10

Download Subtitles

DOWNLOAD

Anaconda-1997-720p-Mal.srt
(81.5 KB)

Synopsis

പ്രേക്ഷകരെ എപ്പോഴും ഭയത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന എക്കാലത്തേയും മികച്ച സർവൈവർ ത്രില്ലർ മൂവിയാണ്, അനകോണ്ട (1997). ആമസോൺ മഴക്കാടുകൾക്കിടയിലെ മഞ്ഞിൽ മറഞ്ഞിരിക്കുന്ന നിരവധി സവിശേഷതകൾ നിറഞ്ഞ ആദിവാസി ജനവിഭാഗമാണ് ശിരിഷാമകൾ. അവരെ കണ്ടെത്തി ഒരു ഡോക്യുമെൻ്ററി ഫിലിം തയ്യാറാക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. പ്രൊഫസർ കെയ്ലിൻ്റെ നേതൃത്വത്തിൽ ഏഴു പേരടങ്ങുന്ന ഫിലിം യൂണിറ്റ് ‘റിയോ നീഗ്രോ’ എന്ന ഒരു ബോട്ടിൽ അവിടേക്ക് പുറപ്പെടുന്നു. ആയിരക്കണക്കിന് മൈലുകളോളം അപരിചിതമായ നദിയിലൂടെ സഞ്ചരിച്ചാൽ മാത്രമേ അവർക്ക് ലക്ഷ്യസ്ഥാനത്ത് എത്താനാവൂ. യാത്രാമദ്ധ്യേ തന്ത്രപരമായി അവരുടെ ബോട്ടിെലെത്തുന്ന വില്ലൻ്റെ വിളയാട്ടമാണ് പിന്നീട് നാം കാണുന്നത്. ജീവികളെ വരിഞ്ഞുമുറുക്കി കൊന്നുതിന്നുന്ന അനകോണ്ട എന്ന ഭീമാകാരരായ പാമ്പുകളുടെ ഇടയിലേക്കാണ് അവൻ അവരെ നയിക്കുന്നത്. സിനിമാപ്രേമികൾ ഒരു കാരണവശാലും കാണാതെ പോകാൻ പാടില്ലാത്ത ഒരു അതിഗംഭീര സർവൈവൽ ചിത്രം കൂടിയാണ് അനകോണ്ട.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ