അണ്ടർ പാരീസ് ( Under Paris ) 2024

മൂവിമിറർ റിലീസ് - 482

പോസ്റ്റർ : അതുൽ പി വി
ഭാഷ ഫ്രഞ്ച്
സംവിധാനം Xavier Gens
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ഹൊറർ/ അഡ്വെഞ്ചർ

5.2/10

2024 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ഫ്രെഞ്ച് അഡ്വഞ്ചർ ഹൊറർ മൂവിയാണ് “അണ്ടർ പാരീസ്”
പാരിസ്ഥിതിക പ്രശ്നങ്ങളും,സമുദ്ര മലിനീകരണവും മൂലം പ്രതിവർഷം 100 ദശലക്ഷം സ്രാവുകളാണ് കൊല്ലപ്പെടുന്നത്. സോഫിയ അസ്സലാസും സുഹൃത്തുക്കളും ഇവയെ സംരക്ഷിക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘമാണ്. നിർഭാഗ്യവശാൽ ജനിതകമാറ്റം സംഭവിച്ച ഒരു കൂട്ടം സ്രാവുകൾ അവരുടെ സംഘത്തിലെ ചിലരെ ആക്രമിച്ച് കൊല്ലുന്നു. ആഘോഷ നഗരമായ പാരീസിലെ സെയ്ൻ നദിയിൽ ഒരു പഴയ ഭൂഗർഭ ജല സംഭരണിയിൽ പ്രജനനത്തിനായി എത്തിച്ചേരുന്ന സ്രാവുകൾ അവിടെ നിരവധി പേരെ കൊന്നൊടുക്കുന്നു. പാരീസിന് ഒളിമ്പിക് ആഥിത്യ യോഗ്യതയ്ക്കായി സംഘടിപ്പിക്കുന്ന ട്രയാത്‌ലണിൽ പങ്കെടുക്കുന്ന നൂറു കണക്കിനു നീന്തൽ താരങ്ങൾക്കിടയിലേക്ക് സ്രാവുകൾ പാഞ്ഞുകയറി അവിടെ ഒരു രക്തപ്പുഴ തന്നെ സൃഷ്ടിക്കുന്നു. ചിത്രത്തിലുടനീളമുള്ള അണ്ടർ വാട്ടർ സീനുകളും സ്രാവിന്റെ ആക്രമണവും മറ്റും അഡ്വഞ്ചർ ആക്ഷൻ ജോണർ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്ന് തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ