അജ്ഞാതവാസി
( Agnyathavasi ) 2025

മൂവി മിറർ റിലീസ് • 596
ഭാഷ കന്നഡ
സംവിധാനം Janardhan Chikkanna
പരിഭാഷ സഫീർ അലി
ഴോൺറെ മിസ്റ്ററി/ക്രൈം
Rating IMDb 7.1/10

Download Subtitles

DOWNLOAD

Agnyathavasi2025@MMSubs.srt
(140.94 KB)

Synopsis

ഒരു കേസ് രജിസ്റ്റർ ചെയ്യാനില്ലാത്തത്ര ശാന്ത സുന്ദരമായ മലയോര ഗ്രാമമാണ് നാൽക്കേരി. ആ നാട്ടിലെ SI അടക്കമുള്ള പൊലീസുകാർ പോലും കൃഷിപ്പണി അടക്കമുള്ള ചെറിയ ജോലികൾ ഒക്കെയായി ജീവിച്ചു വരുകയായിരുന്നു. നാട്ടിലെ വലിയ പ്രമാണിയായ ശ്രീനിവാസയ്യ ഒരു നാൾ മരണമടയുന്നു. സംസ്കാര ചടങ്ങിന് പങ്കെടുക്കാൻ എത്തുന്ന ഇൻസ്‌പെക്ടർ ഗോവിന്ദക്ക് അത് സാധാരണമരണമല്ല കൊലപാതകമാണെന്ന് മനസ്സിലാവുന്നു. നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് അവിടെ മറ്റൊരു മരണവും സംഭവിക്കുന്നു. ഈ രണ്ട് മരണങ്ങളുടെ ദുരൂഹത പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിനിടെ 1970കളിൽ നടന്ന മറ്റൊരു സംഭവം കൂടി വെളിച്ചത്ത് വരുന്നു. ക്രൈം ത്രില്ലർ സിനിമ പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട മികച്ചൊരു സൃഷ്ടി തന്നെയാണ് ഈ ചിത്രം. ഒരു മലയാള സിനിമയെന്ന പോലെ തോന്നിക്കുന്ന കേരളത്തിലെ ഉൾഗ്രാമങ്ങളിലേതിന് സമാനമായ ഭൂപ്രകൃതിയെ ഒപ്പിയെടുത്ത ക്യാമറ വർക്കുകളും മികച്ച പശ്ചാത്തലസംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ