ഭാഷ | തെലുങ്ക് |
സംവിധാനം | Boyapati Sreenu |
പരിഭാഷ | അനന്തു എ.ആർ, പ്രിജിത്ത് പ്രസന്നൻ, മനോജ് കുന്നത്ത്, ഡോ.ഓംനാഥ്, സഫീർ ali |
ജോണർ | ആക്ഷൻ/ഡ്രാമ |
മലയാളികൾക്ക് എന്നും ഒരു ട്രോൾ മെറ്റീരിയൽ മാത്രമായിരുന്ന തെലുങ്ക് സൂപ്പർസ്റ്റാർ NBKയുടെ സ്‌ക്രീനിൽ കൊടുങ്കാറ്റ് ഉണ്ടാക്കിയ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയിരുന്നു 2021 പുറത്തിറങ്ങി 200കോടിയോളം കളക്ഷൻ സ്വന്തമാക്കിയ അഖണ്ഡ. പതിവിനു വിപരീതമായി ഒരുപറ്റം മലയാളികളും ഈ സിനിമയെ ഒരു ആക്ഷൻ പാക്കേജ് എന്ന നിലയിൽ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന അപൂർവ്വ കാഴ്ച്ചയും കാണുകയുണ്ടായി. ഗ്രാമത്തിലെ ഒരു പ്രമുഖന് ഇരട്ടകുട്ടികൾ ജനിക്കുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. ഒരു സ്വാമിജിയുടെ നിർദ്ദേശപ്രകാരം ഒരു കുട്ടിയെ സ്വീകരിക്കുകയും മറ്റേ കുട്ടിയെ സാക്ഷാൽ പരമശിവന് സമർപ്പിക്കുകയും ചെയ്യുന്നു. ഒരാൾ തീപ്പെട്ടിയാണെങ്കിൽ മറ്റെയാൾ തീപ്പന്തമായിരുന്നു. ബോയപ്പതി ശ്രീനുവെന്ന മാസ്സ് ക്രിയേറ്ററുടെ കയ്യിൽ കിട്ടിയിട്ടുള്ളപ്പോഴൊക്കെ NBK ആക്ഷൻ മസാല പ്രേമികൾക്ക് വിരുന്നുകൾ ഒരുക്കാറുണ്ട്. അഖണ്ഡയിലും ഒട്ടും വ്യത്യസ്തമല്ല. തമന്റെ പശ്ചാത്തല സംഗീതം ഓരോ സീനിലും അഗ്നി പടർത്തും. ആക്ഷൻ മസാലകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക. അല്ലാത്തവർ കാണാതിരിക്കുക.