അക്രോസ്സ് ദ ഫ്യൂരിയസ് സീ ( Across The Furious Sea ) 2023

മൂവിമിറർ റിലീസ് - 448

പോസ്റ്റർ : അതുൽ പി വി
ഭാഷ മാൻഡറിൻ & ജാപ്പനീസ്
സംവിധാനം Baoping Sao
പരിഭാഷ അനന്തു A R
ജോണർ ക്രൈം/ത്രില്ലർ

6.8/10

മൽസ്യബന്ധന തൊഴിലാളിയായ ജിനിന് ആകെയുള്ളത് പുറംരാജ്യത്ത് പഠിക്കുന്ന എകമകളാണ്. ഒരു ദിവസം തന്റെ മകൾ അതിദാരുണമായി റേപ്പിനിരയായി മരണപ്പെട്ടുവെന്ന വിവരം അദ്ദേഹം അറിയുന്നു. പൊലീസിന്റെ ഉഴപ്പൻ അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ട അയാൾ മകളുടെ കൊലയാളിയെ തപ്പി ഇറങ്ങിത്തിരിക്കുന്നു. ഒരുപാട് വേദനകൾ സഹിച്ചുകൊണ്ട് അദ്ദേഹം നടത്തുന്ന അന്വേഷണത്തിന്റെ കഥയാണ് കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ അക്രോസ്സ് ദ ഫ്യൂരിയസ് സീയുടെ ഇതിവൃത്തം. പതിയെ മുന്നോട്ട് പോകുന്ന ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം, മകളെ നഷ്ടപ്പെട്ട വിഷമവും, പ്രതിയെ പിടിക്കാനുള്ള ആവേശവും ഒരുമിച്ച് ആവാഹിച്ച് അഭിനയിച്ച് തകർത്ത Haungo Bo യുടെ മാസ്മരിക പ്രകടനം തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ