ഭാഷ | ഫ്രഞ്ച് |
സംവിധാനം | Jacques Malaterre |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | അഡ്വെഞ്ചർ/ഹിസ്റ്ററി |
30000 വർഷങ്ങൾക്ക് മുൻപ് ഭൂമുഖത്ത് ജീവിച്ചിരുന്ന നിയാണ്ടർതാലുകളുടെ ജീവിതവും അവരുടെ വംശനാശവും പറഞ്ഞുപോകുന്ന ഒരു ഫ്രഞ്ച് പ്രി-ഹിസ്റ്റോറിക് ചലച്ചിത്രമാണ് AO ദി ലാസ്റ്റ് ഹണ്ടർ. വടക്കൻ സൈബീരിയയിലെ മഞ്ഞു പുതച്ച സമതലങ്ങളിൽ ഗുഹയിൽ കൂട്ടമായി ജീവിച്ചിരുന്ന ഈ മനുഷ്യവർഗ്ഗം “അഒ”എന്ന കേന്ദ്രകഥാപാത്രത്തിലേക്ക് മാത്രമായി ചുരുങ്ങുന്നതും തന്റെ വംശം നിലനിർത്താൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറഞ്ഞുപോകുന്നത്. ഈ നവയുഗത്തിന്റെ സുഖലോലുപതായിലേക്കുള്ള മനുഷ്യവർഗ്ഗത്തിന്റെ പ്രയാണത്തിന്റെ തുടക്കം വളരെ മനോഹരമായി സംവിധായകൻ ആവിഷ്‌കരിച്ചിട്ടുണ്ട്. വിചിത്രമായ ശബ്ദങ്ങളിലൂടെയുള്ള ആശയവിനിമയമാണ് ചിത്രത്തിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നതെങ്കിലും, മുഖ്യകഥാപാത്രങ്ങളുടെ വോയ്‌സ് ഓവറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഒരു സിനിമാ ആസ്വദകൻ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രം തന്നെയാണ് AO ദി ലാസ്റ്റ് ഹണ്ടർ.